ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് രോഗബാധ; 18 പേർക്ക് രോഗമുക്തി



 കോഴിക്കോട്  ജില്ലയിൽ  ഇന്ന് 4 കോവിഡ് പോസിറ്റീവ്  കൂടി റിപ്പോർട്ട് ചെയ്തതായി  ജില്ലാ  മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.  18 പേർ രോഗമുക്തി നേടുകയും ചെയ്തു.



ഇന്ന് പോസിറ്റീവ് ആയവർ


1) 41  വയസ്സ് ഉള്ള രാമനാട്ടുകര സ്വദേശി, ജൂലൈ 11ന്  സൗദിയിൽ  നിന്നും  വിമാനമാർഗ്ഗം കോഴിക്കോട്  വിമാനത്താവളത്തിലെത്തി. അവിടെ നിന്നും  സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

2) 47 വയസ്സുള്ള ഉണ്ണികുളം സ്വദേശിനി, ജൂലൈ 11ന്  സൗദിയിൽ നിന്നും  വിമാനമാർഗ്ഗം കോഴിക്കോട്  വിമാനത്താവളത്തിലെത്തി. അവിടെ നിന്നും  സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് എഫ്.എല്.ടി.സി യിൽ ചികിത്സയിലാണ്.



3) 60 വയസ്സുള്ള കക്കോടി സ്വദേശി.   ജൂൺ 29 ന് ഖത്തറിൽ നിന്നും കണ്ണൂർ  വിമാനത്താവളത്തിലെത്തി.  അവിടെനിന്നും വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ  തുടർന്ന് ജൂലൈ 9ന് ജനറൽ ആശുപത്രിയിലെത്തിച്ച്  സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി  മെഡിക്കൽ കോളേജിലേക്ക് മാറ്റി.

4) 39 വയസ്സുള്ള ചെലവൂർ സ്വദേശി, ജൂലൈ 3ന് ബാഗ്ലൂരിൽ  നിന്നും  ബസ്സിൽ കോഴിക്കോടെത്തി. തുടർന്ന് ഓട്ടോയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ  തുടർന്ന് ജൂലൈ 9ന് ജനറൽ ആശുപത്രിയിലെത്തിച്ച്  സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി സി.യിലേക്ക് മാറ്റി.



 രോഗമുക്തി നേടിയവർ

എഫ്എൽടിസി യിൽ ചികിൽസയിലായിരുന്ന
1). 50 വയസ്സുള്ള ഒളവണ്ണസ്വദേശി
2 ).  52വയസ്സുള്ള ചെക്യാട് സ്വദേശി
3. )   27വയസ്സുള്ള കാരശ്ശേരി സ്വദേശി
4) 35 വയസ്സുള്ള പുതുപ്പാടി സ്വദേശി
5) 49 വയസ്സുള്ള അത്തോളി സ്വദേശി
6) 31 വയസ്സുള്ള അത്തോളി സ്വദേശിനി
7 ) 26 വയസ്സുള്ള ആയഞ്ചേരി സ്വദേശി
  8 ) 39 വയസ്സുള്ള ഏറാമല സ്വദേശി
9 ) 34 വയസ്സുള്ള കൊടുവള്ളി സ്വദേശി
  10) 39വയസ്സുള്ള ചക്കിട്ടപാറ സ്വദേശി
11 ) 41 വയസ്സുള്ള കാക്കൂർ സ്വദേശി
12 ) 29 വയസ്സുള്ള കുറ്റ്യാടി സ്വദേശി
13 ) 53 വയസ്സുള്ള തൂണേരി സ്വദേശി

മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന
14) 70 വയസ്സുള്ള വെള്ളയിൽ സ്വദേശിനി
15) 43 വയസ്സുള്ള വെള്ളയിൽ സ്വദേശി
16) 33 വയസ്സുള്ള നന്മണ്ട സ്വദേശി
17 ) 26 വയസ്സുള്ള കൂരാച്ചുണ്ട് സ്വദേശിനി
18 ) 31 വയസ്സുള്ള എറണാകുളം സ്വദേശി


ഇപ്പോൾ  162 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില് 40 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 105 പേർ കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 13 പേർ എൻഐടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഒരാൾ കണ്ണൂരിലും 2 പേർ മലപ്പുറത്തും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ  2 തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു  മലപ്പുറം സ്വദേശിയും മൂന്ന് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും  ഒരു കാസർഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും  രണ്ട് തിരുവനന്തപുരം സ്വദേശികളും   ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും  ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജിലും  ചികിത്സയിലാണ്.

Post a Comment

0 Comments