കോഴിക്കോട് ജില്ലയിൽ 20 പേർക്ക് കോവിഡ് 19: അഞ്ചു പേർ രോഗമുക്തി നേടി




പോസിറ്റീവായവർ:

1. കട്ടിപ്പാറ സ്വദേശി(34) ജൂൺ 30 ന് ഖത്തറിൽനിന്നും   വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.


2&3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും  ജൂൺ 24 ന് ബഹ് റൈനിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ  1 ന് മകൾക്ക് രോഗലക്ഷണത്തെ തുടര്ന്ന് നാദാപുരം ആശുപത്രിയിലെത്തി രണ്ടു പേരുടെയും   സ്രവം പരിശോധനയ്ക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു പേരും ചികിത്സയിലാണ്.

4 . മേപ്പയ്യൂർ സ്വദേശി (17)  ജൂൺ 29ന് മംഗലാപുരത്തുനിന്നും സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണം തുടര്ന്നു. ജൂലൈ  1 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജിൽ  സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് അവിടെ ചികിത്സയിലാണ്.

5. കീഴരിയൂർ സ്വദേശി(43) ജൂൺ 30 ന് ഖത്തറിൽനിന്നും   വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് ജൂലൈ  1 ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.

6. പേരാമ്പ്ര സ്വദേശി (47)   ജൂണ് 22 ന് മസ്കറ്റ് നിന്നും  വിമാനമാര്ഗ്ഗം കണ്ണൂരെത്തി.  ടാക്സിയിൽ  കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ  1 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജി സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.

7.  കൊയിലാണ്ടി സ്വദേശി (42)  ജൂലൈ  2 ന് ദോഹയിൽനിന്നും    വിമാനമാര്ഗ്ഗം  കോഴിക്കോട് എത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്  ജൂലൈ  2 ന് മലപ്പുറം കൊറോണ കെയർ സെന്ററിൽ ലെത്തി നിരീക്ഷണം തുടര്ന്നു. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.

8. കോട്ടൂർ സ്വദേശി (23) ജൂണ് 26 ന് ഖത്തറിൽനിന്നും   വിമാനമാര്ഗ്ഗം   കണ്ണൂർ എയര്പ്പോര്ട്ടിലെത്തി. ടാക്സിയിൽ  കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ  2 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേ ജിൽ  സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.

9. ഓമശ്ശേരി സ്വദേശിനി (22)  ഗർഭിണിയായിരുന്നു  ജൂലൈ  1 ന് റിയാദിൽനിന്നും വിമാനമാര്ഗ്ഗം   കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് കോഴിക്കോട് ഗവ മെഡിക്കല് കോളേജിലേക്ക് മാറ്റി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.


10. താമരശ്ശേരി സ്വദേശി (48)  ജൂണ് 25 ന് ദുബായിൽ നിന്നും  വിമാനമാര്ഗ്ഗം   കണ്ണൂരെത്തി.  സ്വന്തം കാറിൽ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ  3 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജി സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന്  ചികിത്സയിലാണ്.

11.  കായക്കൊടി സ്വദേശി ( 29 )ജൂൺ 28ന് കർണാടകയിൽ  നിന്നും സ്വന്തം ബൈക്കിൽ യാത്ര ചെയ്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.യാത്രാസമയത്ത് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് സ്രവ സാംപ്‌ൾ എടുത്തിരുന്നു . സ്രവപരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

12.  കല്ലായി സ്വദേശി (47) ജൂൺ 9ന് ദുബായിൽ  നിന്നും വിമാനമാർഗം കോഴിക്കോടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 30ന് രോഗലക്ഷണത്തെ തുടർന്ന്‌ ബീച്ച് ആശുപത്രിയിലെത്തി  സ്രവപരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

13,14,15,16,17  -  കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ  സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ,63 വയസ്സുള്ള സ്‌ത്രീ
5 വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺ കുട്ടി.
കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പർക്കമുള്ള കേസുകൾ. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ 5 പേരും പോസിറ്റീവ് ആയി.

18.   ആയഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തി.ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.  ജൂലൈ 1ന് രോഗലക്ഷണത്തെ തുടർന്ന്‌ നടത്തിയ സ്രവപരിശോധനയിൽ പോസിറ്റീവായി .

19.  മേപ്പയ്യൂർ സ്വദേശി (24) ജൂൺ14 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കണ്ണൂരെത്തി.  ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 25 ന് പേരാമ്പ്രയിൽ എത്തി സ്രവപരിശോധന ഫലം  പോസിറ്റീവ് ആയി.

20.  കിഴക്കോത്ത് സ്വദേശിനി (28)ജൂലൈ 2ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് എത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവ് ആയ് സ്രവ സാംപ്‌ൾ എടുത്തു മലപ്പുറത്ത് സി സി സി യിൽ നിരീക്ഷണത്തിൽ ആയിരുന്നു സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.

Post a Comment

0 Comments