പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം 17ന്


ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്  കോഴിക്കോട് ജില്ല റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വടകര മോഡല്‍ പോളിടെക്‌നിക്  കോളേജിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുള്ള അപേക്ഷകര്‍ സെപ്തംബര്‍ 17 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അഡ്മിഷന്‍ സമയത്ത് ആദ്യ ടേം ഫീസ് അടക്കണം.  എസ്.സി, എസ്.ടി, ഒ .ഇ.സി  വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും.  കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശന പ്രക്രിയ നടക്കുക.   വിശദ വിവരങ്ങള്‍ക്ക്  0496 2524920, 8891817407.



 രജിസ്ട്രേഷന്‍ സമയം റാങ്ക് ലിസ്റ്റ്  എന്ന ക്രത്തില്‍ : സെപ്തംബര്‍ 17 ന് രാവിലെ 9.30 ന്  ഐടിഐ/കെജിസിഇ - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍, പ്ലസ് ടു/വിഎച്ച്എസ്ഇ - റാങ്ക് ഒന്ന് മുതല്‍ 444 വരെയുള്ള വിദ്യാര്‍ത്ഥികള്‍, രാവിലെ 11 മണിക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ് സി/എസ് ടി  വിഭാഗം  മുഴുവന്‍ വിദ്യാര്‍ത്ഥികള്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനറല്‍ - റാങ്ക് 445  മുതല്‍  674 വരെയുള്ള വിദ്യാര്‍ത്ഥികള്‍, 12 മണിക്ക്  -റാങ്ക് 675 മുതല്‍  924 വരെയുള്ള വിദ്യാര്‍ത്ഥികള്‍, ഒരു മണിക്ക് - റാങ്ക് 925  മുതല്‍  1153 വരെയുള്ള വിദ്യാര്‍ത്ഥികള്‍.

Post a Comment

0 Comments