ലോകോത്തര നിലവാരത്തിലുള്ള ഡിസൈനർ റോഡുകളാണ് ഇതിൻ്റെ ഭാഗമായി നിർമിപ്പിക്കപ്പെടുക.
മാളിക്കടവ്- തണ്ണീര്‍പ്പന്തല്‍
കരിക്കാം കുളം- സിവില്‍ സ്റ്റേഷന്‍
മൂഴിക്കൽ-കാളാണ്ടിത്താഴം
മിനി ബൈപാസ്-പനാത്തു താഴം ഫ്ലൈഓവർ
മാനാഞ്ചിറ-പാവങ്ങാട്
അരയിടത്തുപാലം-അഴകൊടി-ചെറൂട്ടി നഗർ
സി ഡബ്ലിയു ആർ ഡി എം - പെരിങ്ങൊളം
മാങ്കാവ്- പൊക്കുന്ന്- പന്തീരാങ്കാവ്
കല്ലുത്താൻ കടവ്- മീഞ്ചന്ത
കോതിപ്പാലം - ചക്കുംകടവ്- പന്നിയങ്കര ഫ്ലൈഓവർ
എന്നിവയാണ് ഈ പദ്ധതിയിൽപ്പെട്ട റോഡുകൾ.
ഗവ.ലോ കോളേജിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റൽ
ബജറ്റിൽ ഉൾപ്പെടുത്തിയ മറ്റൊരു പ്രധാന പദ്ധതി ഗവ.ലോ കോളേജിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടിയുള്ളതാണ്. ഒന്നാം ഘട്ടമെന്ന നിലയിൽ 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.വിദ്യാലയങ്ങളുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനായി നോർത്ത് മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രിസം പദ്ധതി പിന്നീട് ദേശീയ തലത്തിൽ വരെ ചർച്ചയാവുകയുണ്ടായി. ഈ മാതൃക ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള അംഗീകാരമായിട്ടാണ് ഗവൺമെൻ്റിൻ്റെ ഈ പിന്തുണയെ വിലയിരുത്തുന്നത്. സമൂഹത്തിൽ നിന്നുള്ള ബഹുമുഖ ഇടപെടൽ കൂടിയാവുമ്പോൾ നമ്മുടെ കോളേജുകളും ഭാവിയിൽ ലോക നിലവാരമുള്ളവയായിത്തീരും എന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള തുടക്കം ഗവ.ലോ കോളേജിൽ നിന്നാകട്ടെ.
ശ്രദ്ധേയമായ മറ്റു ചില പദ്ധതികൾക്കു കൂടി ബജറ്റിലേക്ക് നോർത്ത് നിയോജക മണ്ഡലത്തിൽ നിന്ന് നിർദ്ദേശിക്കുകയുണ്ടായി.
കോഴിക്കോട് നഗരത്തിനടുത്തുള്ള മൂഴിക്കൽ പാടശേഖര വികസനമാണ് ഇതിലൊന്ന്. ഇപ്പോൾ തരിശുകിടക്കുന്ന വയൽപ്രദേശം മികച്ച വിളവുതരുന്ന വയലുകളാക്കി മാറ്റാനും കാർഷിക സംസ്കാരം തിരിച്ചു കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണിത്.
കോഴിക്കോട് ബീച്ച് വികസന പദ്ധതിയുടെ ഭാഗമായുള്ള എടക്കൽ യൂത്ത് ബീച്ച്, സരോവരം ബയോപാർക്ക് വികസനം, എൻ ജി ഒ ക്വോർട്ടേഴ്സ് സ്കൂൾ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ, മോഡൽ സിവിൽ സ്റ്റേഷൻ നിർമാണം , എരഞ്ഞിപ്പാലം ഫ്ലൈഓവർ, എൻ ജി ഒ ക്വോർട്ടേഴ്സ് ഫ്ലാറ്റ് നിർമാണം എന്നീ പദ്ധതികളും ഭാവിയിൽ സാക്ഷാത്കരിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം മേഖലയിലും കോഴിക്കോട് പരിഗണിക്കപ്പെട്ടു. ഹെറിറ്റേജ് സ്പൈസസ് റൂട്ട് പ്രോജക്ടിൽ കോഴിക്കോടിനേയും ഉൾപ്പെടുത്തിയിരിക്കുന്നു.
0 Comments