കോഴിക്കോട്: വടകര താലൂക്കുമായി ബന്ധപ്പെട്ട കളക്ടറുടെ പരാതിപരിഹാര അദാലത്ത് മാര്‍ച്ച് 17-ന് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. പൊതുജനങ്ങളില്‍നിന്ന് മൂന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സാമ്പത്തികസഹായം, എല്‍.ആര്‍.എം. കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളും അദാലത്തില്‍ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും