പഴയ കുറുമ്പ്രനാട് താലൂക്കിലെ എരവട്ടൂരംശത്തിലെ ജനങ്ങളുടെ അഭ്യര്‍ത്ഥനയുടെ ഫലമായി 1956 ജനുവരിയോടെ എരവട്ടൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. എരവട്ടൂര്‍ വില്ലേജിലെ എരവട്ടൂര്‍, കൈപ്രം, എടവരാട് എന്നീ ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പഞ്ചായത്ത്. എരവട്ടൂര്‍ നാരായണവിലാസം യു.പി സ്കൂളില്‍ വെച്ച് നടന്ന കൈപൊക്കി വോട്ടെടുപ്പിലൂടെയാണ് ആദ്യഭരണസമിതിയെ തെരഞ്ഞെടുത്തത്. അക്കാലത്ത് പഞ്ചായത്തില്‍ കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ ചുമതല കൂടി പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരുന്നു. പേരാമ്പ്രക്കാരന്‍ കൂടിയായിരുന്ന ഒ.ചന്തുമേനോന്‍ ചെയര്‍മാനായുള്ള പഞ്ചായത്ത് ഡിലിമിറ്റേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം പഴയ എരവട്ടൂര്‍ പഞ്ചായത്തും, മേഞ്ഞാണ്യം അംശവും, കല്പത്തൂരംശത്തിലെ കിഴിഞ്ഞാണ്യം ദേശവും, കല്ലോടംശത്തിലെ കല്ലോട് ദേശവും ഉള്‍പ്പെടുത്തിക്കൊണ്ട് 1962 ജനുവരി 1-നു പേരാമ്പ്ര പഞ്ചായത്ത് നിലവില്‍ വന്നു. 1963 ജനുവരി വരെ മുന്‍ ഭരണസമിതി തന്ന അധികാരത്തില്‍ തുടര്‍ന്നു. പിന്നീട് 1963 ഡിസംബര്‍ വരെ സര്‍ക്കാര്‍ നിയമിച്ച ആപ്പീസറാണ് പഞ്ചായത്ത് ഭരിച്ചത്. 1963 ഡിസംബറില്‍ ആദ്യത്തെ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. പി.കെ.അപ്പനായര്‍ പ്രസിഡണ്ടായിട്ടുളള ഭരണസമിതിയില്‍ എട്ട് അംഗങ്ങള്‍ക്കുപുറമെ നോമിനേറ്റ് ചെയ്യപ്പെട്ട ഒരു വനിതാ അംഗവും ഉണ്ടായിരുന്നു. ഈ ഭരണസമിതിയില്‍ ദ്വയാംഗമണ്ഡലത്തിലെ തെരഞ്ഞെടുപ്പിലൂടെയാണ് പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തിന് പ്രാതിനിധ്യം നല്‍കിയത്.
വെബ്സൈറ്റ്:
lsgkerala.in/perambrapanchayat
Location
Related News
12/APRIL/2018; പേരാമ്പ്ര ഫെസ്റ്റ്; സമാപനം ഇന്ന്
05/APRIL/2018; പേരാമ്പ്ര 33 KV സബ് സ്റ്റേഷന്: ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായില്ല
04/APRIL/2018; പേരാമ്പ്ര ബൈപ്പാസ്: സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു
04/APRIL/2018; പേരാമ്പ്ര ഫെസ്റ്റ് നാളെ ആരംഭിക്കും
05/APRIL/2018; പേരാമ്പ്ര 33 KV സബ് സ്റ്റേഷന്: ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായില്ല
04/APRIL/2018; പേരാമ്പ്ര ബൈപ്പാസ്: സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു
04/APRIL/2018; പേരാമ്പ്ര ഫെസ്റ്റ് നാളെ ആരംഭിക്കും
0 Comments