നരിക്കുനി-കുമാരസ്വാമി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് 25-ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നു.
നരിക്കുനി–പുല്ലാളൂർ–പാലത്ത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് പണി മുടക്ക് നടത്തുമെന്ന് അറിയിച്ച് നോട്ടീസ് പതിച്ചിരിക്കുന്നത്.
വർഷങ്ങളായി തകർർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിന്റെ ഉദ്ഘാടനം 20l6-ൽ നടത്തിയിരുന്നു.എന്നാൽ ഡ്രൈനേജ് നിർമിച്ചതല്ലാതെ മറ്റൊരു നവികരണവും ഇതുവരെ നടന്നിട്ടില്ല.നവീകരണം വൈകുന്നതു കാരണം ഗതാഗതംദുഷ്കരമായ സാഹചര്യത്തിലാണ് ബസ് ജീവനക്കാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ബസ് തൊഴിലാളി കോ-ഓർഡിേനഷൻ കമ്മറ്റിയാണ് തീരുമാനം എടുത്തത്.
ആദ്യഘട്ടമായി 2016ൽ നരിക്കുനി മുതൽ ഇടുക്കപ്പാറ വരെയുള്ള നവീകരണത്തിൻ 4 കോടി രൂപയും, രണ്ടാംഘട്ടമായി ഇടുക്കപ്പാറ മുതൽ കുമാരസ്വാമി വരെ നവീകരണത്തിൻ കഴിഞ്ഞ ബജറ്റിൽ 3 കോടി രൂപയും വകയിരുത്തിയിരുന്നു.