കെ എസ് ആർ ടി സി യുടെ ​ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം ഇന്നുമുതൽ; കോഴിക്കോട്ടുനിന്ന്​ ഒരു ബസ്​




കോഴിക്കോട്: സംസ്ഥാനവ്യാപകമായി ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഇന്ന് നിലവിൽ വരും. ഇതോടെ ഡ്രൈവർക്കും കണ്ടക്ടർക്കും തങ്ങളുടെ ജോലികൾ മാറിമാറി ചെയ്യാനാകും. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം വഴി കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ ബസ് ഇന്ന് രാത്രി 10.30 ന് പുറപ്പെടും. സംസ്ഥാനവ്യാപകമായി 42-ഒാളം ബസുകളിലാണ് പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വരുന്നത്. യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം ഉറപ്പുവരുത്താൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോട്ടയം തുടങ്ങി വിവിധ ഡിപ്പോകളിൽനിന്നാണ് ഡ്രൈവർ കം കണ്ടക്ടർ യാത്ര തുടങ്ങുന്നത്. നേരത്തേ കെ.എസ്.ആർ.ടി.സി ഒന്നാംഘട്ടത്തിൽ തിരുവനന്തപുരത്ത് സ്കാനിയ ബസുകളിൽ ഇത് നടപ്പാക്കിയിരുന്നു. ജീവനക്കാരുടെ പരിശീലനം കഴിയുന്നതിനനുസരിച്ച് കൂടുതൽ ബസുകളിൽ ഇൗ സംവിധാനം വ്യാപിപ്പിക്കും.