കോഴിക്കോട്: നിരക്ക് കൂട്ടിയില്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു. മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുമായി സഹകരിച്ച് സമരം നടത്താനും തീരുമാനിച്ചു. ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാധരന്‍, പി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കൊണിയഞ്ചേരി രാധാകൃഷ്ണന്‍ (പ്രസി.), പി.വി. സുഭാഷ് ബാബു (ജന.സെക്ര.), അബ്ദുള്‍ അസീസ് മടവൂര്‍, എം.ഇ. ഗംഗാധരന്‍, പി.കെ. അബ്ദുള്‍ റഹിമാന്‍ (വൈസ്.പ്രസി.), സി.ഡി. അഭിലാഷ്, ഷെഹീര്‍ ഷംസുദ്ദീന്‍, കെ.എം. സതീഷ് (ജോ.സെക്ര.), കെ.പി. മുഹമ്മദ് (ഖജാ.).