കേഴിക്കോട്-മൈസൂർ ദേശീയപാതയിൽ ബസ്സും ലോറിയും കുട്ടിയിടിച്ച് 14 പേർക്ക് പരിക്ക്


താമരശ്ശേരി: കേഴിക്കോട് -മൈസൂർ ദേശീയ പാതയിൽ  ഈങ്ങാപ്പുഴ പാരീഷ് ഹാളിന്‌ മുൻവശത്താണ് അപകടം. കർണാടകയിലേക്ക് പോകുന്ന SRS ബസ്സും പാർസൽ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇരു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു. ,12 ഓളം യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അപകടം.

Post a Comment

0 Comments