കോഴിക്കോട് :സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് കമ്പനിയായ സൈബേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് യുഎൽ സൈബർ പാർക്കിൽ ഓഫിസ് തുറന്നു. കാലിക്കറ്റ് ഫോറം ഫോർ ഐടിയിൽ (കാഫിറ്റ്) അംഗമായ കമ്പനി എട്ടുരാജ്യങ്ങളിലായി സേവനങ്ങൾ നൽകിവരികയാണ്.
ഇ–കൊമേഴ്സ് മേഖലയിലാണ് മുഖ്യപ്രവർത്തനം. ഓൺലൈൻ ഷോപ്പിങ്ങിനായുള്ള ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളും പുറത്തിറക്കുന്നുണ്ട്. പാർക്കിൽ 2500 ചതുരശ്രയടിയാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 100 ജീവനക്കാരെ നിയമിക്കാനാണു തീരുമാനമെന്ന് കമ്പനി സിഇഒ ഇ.പി. ശുഐബ് പറഞ്ഞു.
എ. പ്രദീപ്കുമാർ എംഎൽഎ ഓഫിസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ എം.പി. സുരേഷ്, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, യുഎൽ സൈബർ പാർക്ക് സിഒഒ ലഫ്. കമാൻഡർ എസ്. അരുൺ, ഇ.പി. ശുഐബ് എന്നിവർ പങ്കെടുത്തു.
സൈബേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് യുഎൽ സൈബർ പാർക്കിൽ തുറന്ന ഓഫിസ് എ പ്രദീപ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു |