കുന്നമംഗലത്തെ ബസ് സ്റ്റാൻഡുകൾ നവീകരിക്കാൻ 20 ലക്ഷത്തിന്റെ പദ്ധതി

കുന്നമംഗലത്തെ ബസ് സ്റ്റാൻഡുകൾ നവീകരിക്കാൻ 20 ലക്ഷത്തിന്റെ പദ്ധതി


കോഴിക്കോട്:തകർന്ന് യാത്ര ദുഷ്കരമായ കുന്നമംഗലം ടൗണിലെ രണ്ട് ബസ് സ്റ്റാൻഡുകളും ഉപരിതല നവീകരണത്തിന് 20 ലക്ഷം രൂപയുടെ പദ്ധതി എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നടപടിയായി. ജിഎസ്ടി പ്രശ്നവുമായി ബന്ധപ്പെട്ട് കരാറുകാർ സമരത്തിലായതോടെ പ്രവൃത്തി ഏറ്റെടുക്കാനാളില്ലാതെ പദ്ധതി പൂർത്തീകരിക്കുന്നത് പ്രതിസന്ധിയിലായതോടെയാണ് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി അനുമതി തേടി നടപടികൾ പൂർത്തീകരിക്കുന്നതിനൊരുങ്ങുന്നത്.
കുന്നമംഗലം പഴയ ബസ് സ്റ്റാൻഡിൽ ബസ് പാർക്കിങ് ഏരിയ തകർന്ന നിലയിൽ.
കുന്നമംഗലം പഴയ ബസ് സ്റ്റാൻഡിൽ ബസ് പാർക്കിങ് ഏരിയ തകർന്ന നിലയിൽ.

വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് രണ്ട് ബസ് സ്റ്റാൻഡുകളുടെ ഉപരിതലം കോൺക്രീറ്റ് ചെയ്യുന്നതിന് വകയിരുത്തിയത്.  നഗരത്തിലേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്ന പഴയ ബസ് സ്റ്റാൻഡിൽ ബസ്‌ കയറുന്ന ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

ബസ് സ്റ്റാൻഡ് തകർന്നതോടെ ബസുകൾ സ്റ്റാൻഡിൽ കയറാതെ പുറത്ത് നിർത്തി യാത്രക്കാരെ ഇറക്കുന്നത് ടൗണിൽ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. കിഴക്ക് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന പുതിയ ബസ്‌ സ്റ്റാൻഡിൽ ബസ്‌ കയറുന്ന ഭാഗം പൂർണമായും തകർന്നിരിക്കുകയാണ്.

ബസ് സ്റ്റാൻഡിൽ ഇളകിയ കല്ലുകൾ യാത്രക്കാരുടെ ദേഹത്തും വാഹനങ്ങളിലും പതിക്കുന്നത് പതിവാണെന്ന് വ്യാപാരികളും യാത്രക്കാരും പരാതിപ്പെടുന്നു. ബസ്‌ സ്റ്റാൻഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും ജീവനക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളുമായി ഉടൻ പ്രവൃത്തി തുടങ്ങുന്നതിനായ നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്