കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിന് പുതിയ മേൽക്കൂര

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിന് പുതിയ മേൽക്കൂരകോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽക്കൂരകൾക്ക് പഴയ ആസ്ബെസ്റ്റോസ് ഷീറ്റുകൾ മാറ്റി ഗാൽവോള്യം ഷീറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി വരുന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലായിരുന്നു ആസ്ബെസ്റ്റോസ് ഷീറ്റുകൾ മാറ്റിയത്. കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര പൂർണമായും ഗാൽവോള്യം ഷീറ്റിലേക്ക് മാറിക്കഴിഞ്ഞു. നാലാം പ്ലാറ്റ്ഫോമിലെ ഏതാനും ഭാഗത്തു മാത്രമാണ് ഇനി ഷീറ്റ് മാറ്റാനുള്ളത്.