റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റുകളുടെ ഉദ്ഘാടനം 13ന്കോഴിക്കോട്:വടകര റെയിൽവേ സ്റ്റേഷനിൽ 76.22 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച രണ്ടു ലിഫ്റ്റുകള്‍ 13ന് 11ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 1.30 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന എസ്കലേറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും നടത്തും. നിർമാണം പൂർത്തിയായ രണ്ടു വിശ്രമമുറികൾ ഉപയോഗത്തിനായി തുറന്നു കൊടുക്കും. പാലക്കാട് ഡിവിഷനൽ മാനേജർ നരേഷ് ലാൽവാനി, സി. കെ. നാണു എംഎൽഎ, നഗരസഭാഅധ്യക്ഷൻ കെ. ശ്രീധരൻ എന്നിവർ സംബന്ധിക്കും.