കോഴിക്കോട്: ദേശീയപാതാ ബൈപ്പാസ് വീതികൂട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിനുള്ള കരാറുപ്പിച്ചു. ദേശീയപാതാ അതോറിറ്റി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കണ്‍സ്ട്രക്ഷന്‍സിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി. ഇനി ഒന്നരമാസത്തിനകം കരാറൊപ്പിടും.
ജൂലായില്‍ നിര്‍മാണം ആരംഭിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു. 1710 കോടി രൂപയ്ക്കാണ് കരാറുറപ്പിച്ചത്. ഏഴുമേല്‍പ്പാലങ്ങളും നാല് അടിപ്പാതകളും പന്തീരാങ്കാവിനടുത്ത് ഒരു നടപ്പാലവും പണിയുന്നുണ്ട്. രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28 കിലോമീറ്ററിലാണ് പാത ആറുവരിയാക്കുന്നത്. നിര്‍മാണം തുടങ്ങുന്നതിന് മുന്നോടിയായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.ഒരുമാസത്തിനകം നിയമനം നടക്കും.
Back To Blog Home Page |