പെരളി മലയിലെ മിച്ചഭൂമി കണ്ടെത്താനുള്ള സർവേ പൂർത്തിയായികോഴിക്കോട്:കൊടശേരി പെരളി മലയിലെ മിച്ചഭൂമി കണ്ടെത്താനുള്ള ഭൂസർവേ പൂർത്തിയായി. ലാൻഡ് ബോർഡിന്റെ കീഴിൽ താലൂക്ക് സർവേയർ ബവീഷ് യു. രവീന്ദ്രന്റെ മേൽനോട്ടത്തിലായിരുന്ന ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച്  മിച്ചഭൂമി സർവേ നടന്നത്. നിലവിൽ 29 ഏക്കറോളം ഭൂമി കൈവശക്കാർക്ക് ലഭിക്കാൻ അർഹതയുണ്ട്. ഇതനുസരിച്ച് 17 പേർക്ക് പട്ടയം കിട്ടും.  

ബാക്കി വരുന്ന 28 ഏക്കറോളം മിച്ചഭൂമിയായി കണ്ടെത്തിയിട്ടുണ്ട്. ലാൻഡ് ബോർഡ് ഇതു മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതിയിൽ ചില വ്യക്തികൾ നൽകിയ കേസിനെത്തുടർന്നാണ്  പെരളി മലയിലെ ഭൂമി അളന്നത്.