വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിങ് സൗകര്യമൊരുങ്ങുന്നു


കോഴിക്കോട്:വാഹന പാർക്കിങ്ങിന്റെ വീർപ്പു മുട്ടലിൽ നിന്ന് വടകര റെയിൽവേ സ്റ്റേഷന് മോചനം. സ്റ്റേഷന്റെ രണ്ടു ഭാഗത്തായി 40 ലക്ഷത്തോളം രൂപ ചെലവിൽ വിപുലമായ പാർക്കിങ് സംവിധാനത്തിനുള്ള പണി തുടങ്ങി. നിലവിൽ ട്രാഫിക് സ്റ്റേഷന്റെ മുൻ ഭാഗത്തും ആർഎംഎസിന്റെ പിറകിലുമായിട്ടാണ് പാർക്കിങ്. ഇതോടെ മൊത്തം 4400 ചതുരശ്ര അടിയോളം പാർക്കിന് ലഭിക്കും.

നിലവിലുള്ള പാർക്കിങ്ങിനു പണം വാങ്ങുന്നുണ്ടെങ്കിലും സ്ഥലമില്ലാത്തതു കൊണ്ട് വാഹനങ്ങൾ റോഡിലും പരിസരത്തുമായി കിടക്കുകയായിരുന്നു. സ്റ്റേഷനിൽ പാർക്കിങ് സൗകര്യമൊരുക്കാത്ത റെയിൽവേ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ചുമത്തുക പതിവായിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പുതിയ പാർക്കിങ് സൗകര്യമുണ്ടാക്കുന്നത്. മണ്ണിട്ടു നികത്തിയ ഭാഗത്ത് പൂട്ടുകട്ട പതിക്കാനാണ് തീരുമാനം.