ബാലുശ്ശേരി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കും -മുഖ്യമന്ത്രി





കോഴിക്കോട്:ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എ ല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പനങ്ങാട് പഞ്ചായത്തിലെ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കുക. മണ്ഡലത്തിലെ കിനാലൂര്‍ എസ്റ്റേറ്റ്, തലയാട്, മങ്കയം, വയലട, തോരാട് മല എന്നിവിടങ്ങളില്‍ എല്ലാവേനല്‍ക്കാലത്തും കാട്ടുതീ പടര്‍ന്ന് നാശമുണ്ടാകാറുണ്ട്. നരിക്കുനിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് പലപ്പോഴും തീ അണയ്ക്കാറുള്ളത്. കിനാലൂര്‍ വ്യവസായകേന്ദ്രത്തില്‍ വ്യവസായസംരംഭങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ പനങ്ങാട് കേന്ദ്രീകരിച്ച് ഫയര്‍‌സ്റ്റേഷന്‍ വേണവെന്ന ആവശ്യം ശക്തമായിരുന്നത്. മണ്ഡലത്തില്‍ വ്യവസായശാലകള്‍ കൂടുതലുള്ളതും പനങ്ങാട് പഞ്ചായത്തിലാണ്. പനങ്ങാട്ടുനിന്നും മണ്ഡലത്തിന്റെ എല്ലാഭാഗങ്ങളിലേക്കും എളുപ്പത്തില്‍  എത്താന്‍ കഴിയും. 




Back To Blog Home Page