കോഴിക്കോട്:ഇ. ശ്രീധരനെയും ഡിഎംആർസിയെയും തിരിച്ചു കൊണ്ടുവന്നു കോഴിക്കോട്ട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്ന് ബഹുജന കൺവൻഷൻ ആവശ്യപ്പെട്ടു. പദ്ധതി തകർക്കാനുള്ള ഏതു നീക്കവും ജില്ലയിലെ പൊതു സമൂഹം ഒന്നിച്ച്
എതിർത്ത് പരാജയപ്പെടുത്തും. ലൈറ്റ് മെട്രോ പദ്ധതി ജില്ലയുടെ പൊതുവികാരമാണ്. അതിനാൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നേതൃത്വം നൽകണമെന്നു ആവശ്യപ്പെട്ടു.
എതിർത്ത് പരാജയപ്പെടുത്തും. ലൈറ്റ് മെട്രോ പദ്ധതി ജില്ലയുടെ പൊതുവികാരമാണ്. അതിനാൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നേതൃത്വം നൽകണമെന്നു ആവശ്യപ്പെട്ടു.
ലൈറ്റ് മെട്രോ പദ്ധതി ഒഴിവാക്കാനുള്ള ഏതോ ശക്തികളുടെ ശ്രമം ലക്ഷ്യത്തിലേക്കെത്തുന്നു എന്നതാണ് ഇവിടെ വ്യക്തമാകുന്നതെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞു. ഇ. ശ്രീധരന്റെ സേവനം നമുക്ക് ആവശ്യമാണ്. ഗതാഗത കുരുക്കിൽ നിന്ന് രക്ഷതേടാനായി കോഴിക്കോടിനു ലൈറ്റ് മെട്രോയ്ക്ക് അർഹതയും ആവശ്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈറ്റ് മെട്രോ സംബന്ധിച്ച വിഷയം രണ്ടു തവണ പാർലമെന്റിൽ ഉന്നയിച്ചതാണെന്നും സംസ്ഥാന സർക്കാർ പദ്ധതി സമർപിച്ചാൽ ഫണ്ടു അനുവദിക്കാമെന്നാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ച മറുപടിയെന്നും അധ്യക്ഷത വഹിച്ച എം.കെ. രാഘവൻ എംപി പറഞ്ഞു.
ലൈറ്റ് മെട്രോ ഇല്ലാതാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. കോഴിക്കോട് എയർപോർട്ട് യാഥാർഥ്യമാക്കിയപോലെ കൂട്ടായ പ്രവർത്തനത്തിലൂടെ ഇവിടുത്തെ ലൈറ്റ് മെട്രോയും യാഥാർഥ്യമാക്കണമെന്നും എംപി പറഞ്ഞു. ഇ. ശ്രീധരനെ ഒഴിവാക്കിയാൽ പദ്ധതിക്കു തുടക്കം കുറിക്കാൻ പോലും പറ്റില്ലെന്നും മറ്റാരെ കൊണ്ടു നടത്തിച്ചാലും അതു അഴിമതിക്കു വഴിയൊരുക്കലാകുമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു.
ലൈറ്റ് മെട്രോയുടെ പ്രാരംഭ നടപടിയെന്ന തരത്തിൽ പന്നിയങ്കര മേൽപാല നിർമാണം ഏറ്റെടുത്ത ഡിഎംആർസി അതു സമയബന്ധിതമായി പൂർത്തീകരിച്ച ശേഷം അനുവദിച്ച തുകയിൽ നിന്നും മൂന്നു കോടി രൂപ തിരിച്ചു നൽകി.നിർമാണവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടത്തിനു പുതിയ രണ്ടു നില കെട്ടിടം പണിതു നൽകി മാതൃകാ പ്രവർത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധരായ വ്യക്തികൾ ഇന്നത്തെ കാലത്ത് ആവശ്യമില്ലെന്ന ചിലരുടെ നിലപാടാണ് ഇ. ശ്രീധരനെ പോലെ സത്യത്തിന്റെ മുഖമുള്ള വ്യക്തിയുടെ പിൻമാറ്റത്തിനു കാരണമായതെന്നു സംവിധായകൻ വി.എം. വിനു അഭിപ്രായപ്പെട്ടു.
മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, തായാട്ട് ബാലൻ, യു.കെ. കുമാരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി. ശങ്കരൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ, മലബാർ ചേംബർ സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, ജിഎംഐ സ്ഥാപക സെക്രട്ടറി മെഹറൂഫ് മണലൊടി, സിഎംപി ജില്ലാ സെക്രട്ടറി ജി. നാരായണൻകുട്ടി, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം സി. വീരാൻകുട്ടി, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി മനോജ് ശങ്കരനെല്ലൂർ എന്നിവർ പ്രസംഗിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJC9d1cSfLdg_m1agZKg9MPEHWfmaUKGCZ03NhHW2Vc8Ifzh0VpisRRi3aRLK2-9xL-b3_xWYVxfPklZlt6Re8zobunKip8LiVSvNEHijhdQ901yrZ6SlXmvnKiwpwxOMR6BDuolqeEhi-/s200/wm-back-300px.png)
Back To Blog Home Page