DMRC കോഴിക്കോട് ഓഫിസ് പൂർണമായും ഒഴിഞ്ഞു കൊടുത്തു



കോഴിക്കോട്:ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് പിൻമാറിയതോടെ DMRC കോഴിക്കോട് നഗരത്തിലെ ഓഫിസ് ഒഴിഞ്ഞു. ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഓഫിസിൽനിന്ന് ഫർണിച്ചറും ഫയലുകളുമെല്ലാം
കൊച്ചിയിലെ ഓഫിസിലേക്കാണ് എത്തിച്ചത്.


DMRC യുടെ ജീവനക്കാരായ ജൂനിയർ എൻജിനീയറെയും സ്കിൽഡ് അസിസ്റ്റന്റിനെയും  കൊച്ചിയിലേക്കു മാറ്റിനിയമിക്കുകയും ചെയ്തു. ഡപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിങ്ങനെ കരാർ തസ്തികകളിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരും ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ സെക്രട്ടറിയും ഇതോടെ ഡിഎംആർസിയിൽനിന്നു പിരിയുകയും ചെയ്തു.





Back To Blog Home Page