നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10-ന്

 



 കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന  നാഷണല്‍ ലോക് അദാലത്ത്  ഏപ്രില്‍ 10 -ന് ജില്ലാ കോടതി കോമ്പൗണ്ടില്‍  രാവിലെ 10 ന് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും  ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് (9895932656), കൊയിലാണ്ടി (9745086387) വടകര (9400700072) താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക.

Post a Comment

0 Comments