കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലോകാന്തര നിലവാരത്തിലേക്ക്  • കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾക്ക് 20 കോടി വീതം അനുവദിച്ചു.


കോഴിക്കോട്:റെയിൽവേ സ്റ്റേഷനുകൾ ലോകാന്തര നിലവാരത്തിലുള്ള മാതൃക സ്റ്റേഷനുകളായി വികസിപ്പിക്കാൻ കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾക്ക് 20 കോടി വീതം അനുവദിച്ചു.കോഴിക്കോടിൻപുറമേ പാലക്കാട് കോട്ടയം സ്റ്റേഷകളാണുൾപ്പെട്ടത്.കേന്ദ്ര വിനോദ സഞ്ചാര വികസന മന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചതാണിക്കാര്യം. റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഈക്കാര്യം വെളിപ്പെടുത്തിയത്.