മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ നൽകികോഴിക്കോട്:നാദാപുരം ഗ്രൈസ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് നൽകിയ വീൽ ചെയറുകളുടെയും സ്ട്രെച്ചറുകളുടെയും വിതരണ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ: വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങി. സി.എച്ച്. മോഹനൻ, എരോത്ത് ഷൗക്കത്തലി, ട്രസ്റ്റ് ഭാരവാഹികളായ ഏരത്ത് ആമിർ, സി.വി. മുഹമ്മദ്, സി.വി. ആമിർ, സി.ടി.കെ. അഹമദ് എന്നിവർ നേതൃത്വം നൽകി. 1.20 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്.