നിക്ക് ഉട്ട് യുഎല്‍സിസിഎസ് ‌‌‌‌ ഓഫിസ് ‌‌‌‌സന്ദർശിച്ചുകോഴിക്കോട്:ലോകപ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് മടപ്പള്ളി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു. തലശ്ശേരിയിൽനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടക്ക് ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ULCCS-ൽ എത്തിയ അദ്ദേഹത്തെ ചെയർമാൻ പാലേരി രമേശൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഓഫിസ് നടന്നുകാണുകയും വാഗ്ഭടാനന്ദന്റെ പ്രതിമയ്ക്കു മുന്‍പിൽ വണങ്ങുകയും ചെയ്ത നിക്ക് ഉട്ട് ജീവനക്കാരോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.

അര മണിക്കൂർ അദ്ദേഹം അവിടെ ചെലവഴിച്ചു. യുഎൽസിസിഎസ് എംഡി എസ്. ഷാജു, ആത്മവിദ്യാസംഘം പ്രസിഡന്റ് പി. മോഹനൻ, ജനറൽ സെക്രട്ടറി പി.വി. കുമാരൻ, ടെക്നിക്കൽ എൻജിനീയറിങ് വിഭാഗം തലവന്‍ ടി.പി. രാജീവൻ, സി.പി. സന്ദീപ് എന്നിവർ നിക്ക് ഉട്ടിനെ സ്വീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖരൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.