സിറോ വേസ്റ്റ് പദ്ധതി;നരിക്കുനിയിൽ ജൈവ മാലിന്യ സംസ്കരണ പദ്ധതി പ്രതിസന്ധിയിൽകോഴിക്കോട്:നരിക്കുനി പഞ്ചായത്തിന്റെ ജൈവ മാലിന്യ സംസ്കരണ പദ്ധതി താളം തെറ്റി. സ്വകാര്യ ഏജൻ‌സിയുടെ സഹകരണത്തോടെ നടപ്പാക്കിയിരുന്ന പദ്ധതിയാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നത്. അങ്ങാടിയിലെ ജൈവ മാലിന്യങ്ങൾ സംഭരിച്ച് തെരുവ് വിളക്കുകൾ കത്തിക്കുന്ന പദ്ധതിയാണ് കൃത്യമായ മേൽ നോട്ടം ഇല്ലാത്തതു കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. വില്ലേജ് ഓഫിസിന് പുറകിലാണ് വേസ്റ്റ് ടു എനർജി പദ്ധതിയുടെ പ്ലാന്റ്.

ഇതു പ്രവർത്തിക്കാതായതോടെ പ്രദേശത്ത് ദുർഗന്ധം പരക്കുകയാണ്. മാലിന്യങ്ങൾ അലക്ഷ്യമായി കൂടികിടക്കുന്ന സാഹചര്യവുമാണുള്ളത്. പ്ലാന്റ് പ്രവർത്തന ക്ഷമമാക്കുന്നതിന് ഏജൻസിയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.