കോഴിക്കോട്: വാഹനാപകടം കുറയ്ക്കാന്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്‌ക്രീനുകള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. കാരപ്പറമ്പ് മുതല്‍ കല്ലുത്താന്‍കടവ് വരെയുള്ള റോഡില്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്‌ക്രീനുകളാണ് നഷ്ടപ്പെടുന്നത്. നഗരം മാതൃകാ റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്.
നാലായിരം ആന്റിഗ്ലയര്‍ സ്‌ക്രീനുകളാണ് ഡിവൈഡറില്‍ സ്ഥാപിച്ചത്. ഇതില്‍ 600 എണ്ണം ഇതുവരെ നഷ്ടപ്പെട്ടു. വാഹനങ്ങള്‍ ഇടിച്ചും ആന്റിഗ്ലയര്‍ സ്‌ക്രീനുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ ആളുകള്‍ ബോധപൂര്‍വം ചവിട്ടിപ്പൊട്ടിക്കുക വരെ ചെയ്യുന്നുണ്ട്. ഫൈബറുകള്‍ കൊണ്ട് നിര്‍മ്മിച്ച ആന്റിഗ്ലയറുകള്‍ മുറിച്ചു കൊണ്ടുപോവുന്നുമുണ്ട്.
4.5 കിലോമീറ്ററോളം ഡിവൈഡറില്‍ മുഴുവന്‍ പച്ചനിറമുള്ള ആന്റിഗ്ലയറുകളാണ് വച്ചത്. പച്ചനിറത്തിലുള്ള ആന്റിഗ്ലയറുകള്‍ ഹാന്‍ഡ് റെയിലുകളോടെയുള്ള നടപ്പാതകളും തെരുവുവിളക്കുകളുമെല്ലാം ഒത്തുചേരുന്നതോടെ വിദേശരാജ്യങ്ങളിലെ റോഡുകള്‍ പോലെ മാനോഹരമായിരുന്നു.
കാരപ്പറമ്പ്, സരോവരം ബയോപാര്‍ക്കിന് മുമ്പിലുളള സ്‌ക്രീനുകളാണ് കൂടുതലും നഷ്ടമായിരിക്കുന്നത്. സ്ഥാപിച്ച് രണ്ടു ദിവസം കഴിയുമ്പോൾ തന്നെ ആളുകള്‍ ഇവ മുറിച്ചു കൊണ്ടുപോവാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പുതിയ സ്‌ക്രീനുകള്‍ അധികൃതര്‍ വയ്ക്കുകയും ചെയ്തു. ഇങ്ങനെ സ്ഥാപിച്ച പുതിയതും നഷ്ടമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
രാത്രി എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ വെളിച്ചം ഡ്രൈവറുടെ മുഖത്ത് തട്ടി അപകടമുണ്ടാതിരിക്കാന്‍ സ്ഥാപിച്ചതാണിവ. വിദേശ മാതൃക പിന്തുടര്‍ന്നാണ് ഇവ സ്ഥാപിച്ചത്. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആന്റിഗ്ലയര്‍ സ്‌ക്രീനൊന്നിന് 1800 രൂപ വിലയുണ്ട്.
ആദ്യമായാണ് ജില്ലയില്‍ റോഡ് സുരക്ഷയ്ക്ക് വേണ്ടി ഇത്തരം ആന്റിഗ്ലയര്‍ സ്‌ക്രീനുകള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതിനുപകരം പുതിയ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി
0 Comments