തീരദേശത്തെ നിർമാണങ്ങൾ: തീരുമാനമെടുക്കാൻ സമിതി
കോഴിക്കോട്:ജില്ലയിലെ തദ്ദേശഭരണ പ്രദേശങ്ങളിലെ തീരദേശപരിപാലന നിയമ പരിധിയിൽ 66 ചതുരശ്ര മീറ്റർ വരെ വിസ്തീർണം വരുന്ന നിർമാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരുമാനമെടുക്കാൻ കലക്ടർ ചെയർമാനും ജില്ലാ ടൗൺ പ്ലാനർ മെംബർ സെക്രട്ടറിയുമായ ജില്ലാതല കമ്മിറ്റിയെ ചുമതലപ്പെടുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ അപേക്ഷകൾ മെംബർ സെക്രട്ടറി/ടൗൺ പ്ലാനർ, കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലാതല കമ്മിറ്റി, മേഖലാ നഗരാസൂത്രണ കാര്യാലയം, കെയുആർഡിഎഫ്സി ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്്ഹിൽ പിഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം.

Post a Comment

0 Comments