വിഷു ആഘോഷം; നഗരത്തിൽ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തികോഴിക്കോട്: വിഷു ആഘോഷം പ്രമാണിച്ച് നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ മാത്രമായി സഞ്ചരിക്കുന്ന കാറുകള്‍ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്ത് പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. യാത്രികര്‍ തുടര്‍ന്ന് പൊതുഗതാഗ സംവിധാനം ഉപയോഗപ്പെടുത്തണം. അത്യാവശ്യഘട്ടങ്ങളില്‍ നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ അനുവദിക്കപ്പെട്ട പാര്‍ക്കിങ് ഏരിയകളിലോ, പേ ആന്‍ഡ് പാര്‍ക്കിങ് ഗോഡൗണുകളിലോ, നോര്‍ത്ത് ബീച്ചിലോ പാര്‍ക്ക് ചെയ്യണം.

Post a Comment

0 Comments