Logo Credit:kendriya vidyalaya website
കോഴിക്കോട്:വാടകക്കെട്ടിടത്തിൽ പ്രർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന കേന്ദ്രീയ വിദ്യാലയ–No.3- യുടെ വാടക ഇനത്തിലേക്ക് ലുലു ഗ്രൂപ്പ് ഇൻർനാഷണൽ നൽകുന്ന 16 ലക്ഷം രൂപയുടെ ചെക്ക് പ്രതിനിധികൾ കലക്ടർ യു.വി. ജോസിനു കൈമാറി. ചടങ്ങിൽ എഡിഎം ടി. ജനിൽകുമാർ പങ്കെടുത്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ റീജനൽ ഡയറക്ടർമാരായ പി.പി. പക്കർ കോയ, ആർ. ജോയ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചെക്ക് കലക്ടറെ ഏൽപ്പിച്ചത്. വിദ്യായത്തിനുവേണ്ടി ചെങ്ങോട്ടുകാവിലാണ് വാടകക്കെട്ടിടം കണ്ടെത്തിയിരിക്കുന്നത്.
വാടക ഇനത്തിൽ സർക്കാർ സഹായം ലഭിക്കില്ലെന്നതിനാൽ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. അഞ്ചു വർഷത്തേക്കുള്ള സ്പോൺസർഷിപ് ഉറപ്പാക്കേണ്ടതുണ്ട്. എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിൽ കേന്ദ്രീയ വിദ്യാലയ സംഘതനുമായി ബന്ധപ്പെട്ട് വരുന്ന അധ്യയനവർഷത്തിൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കാനാണ് ജില്ലാഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത് ഉള്ളിയേരിയിലാണു സ്കൂളിനു കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
0 Comments