രണ്ടു വർഷത്തിനിടെ 83,173 പുതിയ വൈദ്യുതി കണക്ഷനുകൾ



കോഴിക്കോട്: പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം കോഴിക്കോട് ജില്ലയിൽ 83,173 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്ന് അധികൃതർ അറിയിച്ചു. സമ്പൂർണ വൈദ്യുതീകരണ പദ്ധതിപ്രകാരം 11,442 വീടുകളിൽ വൈദ്യുതിയെത്തിച്ചു. രണ്ടു വർഷത്തിനിടയിൽ ജില്ലയിൽ 67 ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നായി 71,731 സർവിസ് കണക്ഷനുകൾ നൽകിയിട്ടുണ്ട്. 13.51 കോടി ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ എം.എൽ.എമാരുടെ വികസന ഫണ്ടിൽനിന്നാണ് 3.3 കോടി അനുവദിച്ചത്.

Post a Comment

0 Comments