കോഴിക്കോട് ബീച്ച് വോക്ക് വേ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു


കോഴിക്കോട്:കോർപറേഷൻ ഓഫിസിനു മുന്നിൽ ബീച്ച് വോക്ക് വേ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം രാത്രി ഇടിഞ്ഞു താഴ്ന്നു. ടൈലുകളും മണ്ണും ഇളകി വലിയ കുഴിയാണു രൂപപ്പെട്ടിരിക്കുന്നത്. ദിനവും നൂറുകണക്കിനു കുടുംബങ്ങൾ ഉല്ലാസത്തിനായി എത്തുന്ന ബീച്ച് വോക്ക് വേയുടെ പരിതാപകരമായ അവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സൗഹൃദ തീരം ബീച്ച് കൂട്ടായ്മ പ്രക്ഷോഭം നടത്തിവരികയാണ്.

അതേസമയം, വടക്കേ കടൽപാലത്തിന്റെ നവീകരണത്തോടനുബന്ധിച്ച് കോർപറേഷനു മുന്നിലെ വോക്ക്‌വേയുടെ അടിയന്തര അറ്റകുറ്റപ്പണികളും നടത്തുമെന്ന് ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാൽ അറിയിച്ചു. യുഎൽസിസിഎസ് തന്നെയായിരിക്കും ജോലികൾ നടത്തുന്നത്.

Post a Comment

0 Comments