'ക്ലീന്‍ തിരുവമ്പാടി': അജൈവമാലിന്യങ്ങൾ നീക്കിത്തുടങ്ങികോഴിക്കോട്: 'ക്ലീന്‍ തിരുവമ്പാടി' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് നീക്കിത്തുടങ്ങി. 'നിറവി'ന്റെ കോഴിക്കോട് പ്ലാന്റിലേക്കാണ് മാലിന്യം സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച ഒരു ലോഡ് മാലിന്യമാണ് പ്ലാന്റിലേക്കയച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, കെ.ആര്‍. ഗോപാലന്‍, സെക്രട്ടറി എന്‍.വി. ജോസഫ്, കെ.കെ. ദിവാകരന്‍, ഗണേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. പ്ലാസ്റ്റിക് കുപ്പികള്‍, പാഴ്വസ്തുക്കള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയും പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്.

Post a Comment

0 Comments