കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്ദുബൈ: കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എം.എ യുസുഫ് അലി ദുബൈയിലാണ് കോഴിക്കോട്ടേ നിർമിക്കാനൊരുങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചത്.

ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും, ഷോപ്പിങ് സെന്‍റന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി പ്രകാരം 3000 പേർക്ക് ജോലി ലഭിക്കും. കൊച്ചി ലുലു ബോൾഗാട്ടി  ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക.

Post a Comment

0 Comments