രാമനാട്ടുകര കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് കെട്ടിടനിര്‍മാണം ആരംഭിച്ചു


Logo Credit: kinfra Facebook page
കോഴിക്കോട്ട്: ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാമനാട്ടുകര കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി പാര്‍ക്ക് കെട്ടിടനിര്‍മാണം തുടങ്ങി. ഐ.ടി., ഐ.ടി. ഇതരമേഖലകള്‍ക്ക് പ്രയോജനപ്പെടുന്ന ഒരുലക്ഷം ചതുരശ്ര അടിയിലുള്ള ബഹുനിലക്കെട്ടിടമാണ് നിര്‍മിക്കുന്നത്. 2017 ജൂണ്‍ 15-ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ ശിലയിട്ടു. പദ്ധതി ടെന്‍ഡര്‍ നടപടികളുടെ കാലതാമസം കാരണം വൈകുകയായിരുന്നു. റോഡുനിര്‍മാണത്തിനുള്ള സ്ഥലം നികത്തലാണ് ഇപ്പോള്‍ തുടങ്ങിയത്. ഇതിനുശേഷം കെട്ടിടനിര്‍മാണം തുടങ്ങും. കെട്ടിടനിര്‍മാണത്തിന് 45 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ. കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കെട്ടിടനിര്‍മാണച്ചുമതല. അതേസമയം ടെക്‌നോളജി പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസുകള്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ മീഡിയേഷന്‍ സെന്റര്‍ മുഖേന മധ്യസ്ഥ ചര്‍ച്ച മേയ് 24-ന് തുടങ്ങിയിരിക്കുകയാണ്.

Post a Comment

0 Comments