പ്രരംഭദശയിൽ നഗരപാതാ വികസന പദ്ധതി രണ്ടാം ഘട്ടം

ഒന്നാം ഘട്ടത്തിൽ വികസിപ്പിച്ച കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡിന്റെ ആകാശകാഴ്ച്ച

കോഴിക്കോട്:നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഡിപിആർ (വിശദമായ പദ്ധതിരേഖ) തയാറാക്കൽ ജോലികൾ തുടങ്ങുന്നു. നഗരത്തിലെ 11 പാതകൾ ഉൾപ്പെടുന്ന പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പിന്റെ സ്വന്തം ഡിസൈൻ വിഭാഗമാണ് ഡിപിആർ തയാറാക്കുന്നത്. ഇതിൽ അഞ്ചുറോഡുകളുടെ ഡിപിആർ നേരത്തേ തയാറാക്കിയിരുന്നു. ഇതു പുതുക്കിയാൽ മതിയാകും.

മറ്റുള്ളവയുടെ റിപ്പോർട്ടുകൾ പുതുതായി തയാറാക്കും. പിഡബ്ല്യുഡി ഡിസൈൻ, റിസർച്, ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ വിങ് (ഡ്രിക്) സംഘം പഠനങ്ങൾക്കായി ഇന്ന് നഗരത്തിലെത്തും.ഡിപിആർ തയാറാക്കാനായി സ്വകാര്യ ഏജൻസികൾക്കു പകരം പിഡബ്ല്യുഡി ഡിസൈൻ വിങ്ങിനെ ചുമതലപ്പെടുത്തിയതിലൂടെ നടപടി ക്രമങ്ങൾ വൻതോതിൽ ലഘൂകരിക്കാനും ചെലവു കുറയ്ക്കാനുമാകും. വിങ്ങിന്റെ കോഴിക്കോട്ടുള്ള ഓഫിസിൽനിന്നായിരിക്കും പ്രവർത്തനങ്ങളുടെ ഏകോപനം. മൊത്തം 35.265 കിലോമീറ്റർ ദുരം ഉൾപ്പെടുന്നതാണു പദ്ധതി.

ഏഴു കിലോമീറ്റർ വരുന്ന മാനാഞ്ചിറ–പാവങ്ങാട് റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നതും  ഗാന്ധിറോഡിനെ സിഡബ്ല്യുആർഡിഎം– പനാത്തുതാഴം റോഡുമായി ബന്ധിപ്പിക്കുന്ന മേൽപാലവും റോഡും നിർമിക്കുന്നതുമാണ് ഇതിൽ ഏറ്റവും പ്രധാന പദ്ധതികൾ.


 പുതിയങ്ങാടി –തണ്ണീർപന്തൽ,
 കരിക്കാംകുളം– സിവിൽസ്റ്റേഷൻ– കോട്ടൂളി,
 ഭട്ട് റോഡ് ജംക്‌ഷൻ–വെസ്റ്റ്ഹിൽ ചുങ്കം,
 മൂഴിക്കൽ – കാളാണ്ടിത്താഴം,
 മാങ്കാവ്– പൊക്കുന്ന്– പന്തീരാങ്കാവ്,
 കല്ലുത്താൻകടവ് – മീഞ്ചന്ത,
 കോവൂർ – മെഡിക്കൽകോളജ്– മുണ്ടിക്കൽത്താഴം,
 കോതിപ്പാലം –പയ്യാനക്കൽ– പന്നിയങ്കര മേൽപാലം,
 സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം എന്നിവയാണ് വികസിപ്പിക്കുന്ന മറ്റു റോഡുകൾ.

Post a Comment

0 Comments