കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജംബോ വി​മാ​ന​ങ്ങ​ൾ നിർത്തലാക്കിയിട്ട് മൂ​ന്നു വർഷംകോഴിക്കോട്: റ​ണ്‍​വേ റീ-​കാ​ർ​പ്പ​റ്റിം​ഗി​ന്‍റെ പേ​രി​ൽ ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ട് മൂ​ന്ന് വ​ർ​ഷം. 2015 ഏ​പ്രി​ൽ 30നാ​ണ് ക​രി​പ്പൂ​രി​ൽ ജംബോ വി​മാ​ന​സ​ർ​വീ​സു​ക​ൾ അ​വ​സാ​ന​മാ​യ വ​ന്നി​റ​ങ്ങി​യ​ത്. എ​യ​ർ​ഇ​ന്ത്യ, സൗദി എ​യ​ർ​ലെ​ൻ​സ് എ​ന്നി​വ​യു​ടെ ജി​ദ്ദ, റി​യാ​ദ് സ​ർ​വീ​സു​ക​ൾ, എ​മി​റേ​റ്റ്സ് എ​യ​റി​ന്‍റെ ദു​ബാ​യ് വി​മാ​ന​ങ്ങ​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന ക​മ്പനിക​ളും കൂ​ടി ന​ട​ത്തി​യി​രു​ന്ന 52 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഒ​റ്റ​യ​ടി​ക്ക് പി​ൻ​വ​ലി​ച്ച​ത്. ഇ​തോ​ടെ ഹ​ജ്ജ് വി​മാ​ന സ​ർ​വ്വീ​സു​ക​ളും പി​ൻ​വ​ലി​ച്ചു. മൂ​ന്ന് വി​മാ​ന ക​മ്പനിക​ളും പി​ൻ​വ​ലി​ച്ച സ​ർ​വീ​സു​ക​ൾ ആ​ഴ്ച​ക​ൾ​ക്കു​ള​ളി​ൽ ത​ന്നെ കൊ​ച്ചി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.
ക​രി​പ്പൂ​ർ റ​ണ്‍​വേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ(​ഡി​ജി​സി​എ)​നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. റ​ണ്‍​വേ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ദ​ഗ്ധ സം​ഘം റ​ണ്‍​വേ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് റീ-​കാ​ർ​പ്പ​റ്റിം​ഗി​ന് നി​ർ​ദേ​ശി​ച്ച​ത്. വി​മാ​ന​ങ്ങ​ൾ വ​ന്നി​റ​ങ്ങു​ന്ന റ​ണ്‍​വേ​യു​ടെ ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്ത് കോ​ണ്‍​ക്രീറ്റ് ചെ​യ്താ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.​ആ​യ​തി​നാ​ലാ​ണ് വ​ലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​ത്. നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ റ​ണ്‍​വേ റീ-​കാ​ർ​പ്പ​റ്റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
റ​ണ്‍​വേ റീ ​കാ​ർ​പ്പ​റ്റിം​ഗ് 2016 സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പി​ൻ​വ​ലി​ച്ച വി​മാ​ന​ങ്ങ​ൾ​ക്ക് ഡി​ജി​സി​എ അ​നു​മ​തി ന​ൽ​കി​യി​ല്ല.​ ക​രി​പ്പൂ​ർ റ​ണ്‍​വേ​യി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത ലാ​ൻ​ഡിം​ഗ് ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തോ​ടെ ക​രി​പ്പൂ​രി​ലെ കൗ​ണ്ട​ർ പോ​ലും ക​മ്പനി​ക​ൾ പൊ​ളി​ച്ചു​മാ​റ്റി. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ പി​ന്മാ​റ്റം എ​യ​ർ​പോ​ർ​ട്ട് അതോറി​റ്റി​ക്ക് ക​ന​ത്ത​ നഷ്ട്ടമാണ് ആ​ദ്യ​വ​ർ​ഷ​ത്തി​ലു​ണ്ടാ​ക്കിയ​ത്.​ പി​ന്നീ​ട് ചെ​റി​യ വി​മാ​ന​സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ചും, അ​വ​യു​ടെ ലാ​ൻ​ഡിം​ഗ് നി​ര​ക്കും, ടെ​ർ​മി​ന​ൽ വാ​ട​ക​യും വ​ർ​ധി​പ്പി​ച്ചാ​ണ് അ​തോ​റി​റ്റി തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ത്തെ ബാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ഇ​ട​ത്ത​രം വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ക​രി​പ്പൂ​രി​ന്‍റെ ന​ഷ്ട​പ്ര​താ​പം തി​രി​ച്ചു പി​ടി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​യ​ർ​പോ​ർ​ട്ട് അ​തോറി​റ്റി.

Post a Comment

0 Comments