റോഡപകടം: ട്രോമാകെയർ ആംബുലൻസിനായി സംസ്ഥാനമൊട്ടാകെ ഒരു നമ്പർ സംവിധാനം നിലവിൽ വന്നു



തിരുവനന്തപുരം:കേരളത്തിൽ എവിടെ റോഡപകടം ഉണ്ടായാലും ട്രോമാകെയർ ആംബുലൻസിനായി 9188 100 100 എന്ന നമ്പറില്‍  വിളിക്കാവുന്ന പദ്ധതി നിലവിൽ വന്നു. കേരള പൊലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്നു നടപ്പാക്കുന്ന അത്യാധുനിക ട്രോമ കെയർ സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു.

സംസ്ഥാനത്തെ ആയിരത്തോളം ആംബുലൻസുകളെയാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്തു നിന്നു മൊബൈൽ നമ്പറിലേക്ക് വിളിച്ചാൽ തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലാണു കോൾ എത്തുക . ഇവിടെ പ്രത്യേകമായി പരിശീലനം നൽകിയ ടീം വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പിൽ അടയാളപ്പെടുത്തും. തുടർന്ന് ഏറ്റവും അടുത്തുള്ള അമ്പുലൻസിലെ ജീവനക്കാർക്ക് വിവരം കൈമാറും.  ഇതിന് വേണ്ടി ആമ്പുലൻസ് ഡ്രൈവർമാർക്ക് പൊലീസും, ഐ.എം.എ യും പരിശീലനം നൽകിയിട്ടുണ്ട്. 

അടുത്തഘട്ടത്തിൽ മൊബൈൽ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. തുടർന്ന് ഏറ്റവുമടുത്തുള്ള ആംബുലൻസ് ഡ്രൈവർമാരുടെ മൊബൈലിൽ അലർട്ട് നൽകും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലിൽ തെളിയും. കൺട്രോൾ റൂമിൽ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടെ നിയോഗിച്ചിരിക്കുന്ന നോഡൽ ഓഫിസർ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

Post a Comment

0 Comments