![]() |
കൂരാച്ചുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാനായി ഒരുക്കിയ വാർഡുകളിലൊന്ന് |
കോഴിക്കോട്:ഭൗതിക സൗകര്യങ്ങളൊരുക്കി കാത്തിരിക്കുന്ന കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ആറിന് നിരാഹാര സമരം നടത്തുമെന്ന് നേതാക്കളായ എ.കെ. പ്രേമൻ, ടി.കെ. ശിവദാസൻ, പീറ്റർ കിങ്ങിണിപ്പാറ എന്നിവർ അറിയിച്ചു. മലയോര മേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ആർദ്രം പദ്ധതിയിൽ സിഎച്ച്സിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
0 Comments