രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തിന് തുർക്കിയിലേക്ക് കോഴിക്കോട്ടുകാരിയും



കോഴിക്കോട്:കൈക്കരുത്തിന്റെ അങ്കം ജയിക്കാൻ കോഴിക്കോട്ടുകാരി തുർക്കിയിലേക്ക് യാത്രതിരിക്കുന്നു. വടകര ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മകളായ മജ്‌സിയ ബാനുവാണ്  ഒക്ടോബറിൽ തുർക്കിയിൽ വെച്ച്   നടക്കുന്ന ഇന്റര്‍നാഷണല്‍ ആം റസിലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യന്‍ഷിൽ മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങുക. പവർലിഫ്റ്റിങ്ങിൽ ദേശീയ, രാജ്യാന്തര മീറ്റുകളിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.

തുടർന്നാണു പഞ്ചഗുസ്തിയിലും ഒരു കൈ നോക്കാനിറങ്ങിയത്. സംസ്ഥാനത്തെ സ്ട്രോങ് വുമണായി മൂന്നുതവണയും, മൂന്ന് പ്രാവശ്യം കോഴിക്കോട് ജില്ലാ സ്ട്രോംഗ് വുമണായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജയ ജിമ്മിലെ ജയദാസനാണു പവർലിഫ്റ്റിങ് പരിശീലകൻ. ഇ.വി.സലീഷാണു പഞ്ചഗുസ്തിയിലെ ഗുരു. വടകര ഹാംസ്ട്രിങ് ഫിറ്റ്‌നസ് സെന്ററിലെ ഷമ്മാസ് അബ്ദുൽ ലത്തീഫാണു ഫിറ്റ്നസ് പരിശീലകൻ. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ കോളജിൽ അവസാന വർഷ ബിഡിഎസ് വിദ്യാർഥിനിയാണു മജ്‌സിയ ബാനു. ഭര്‍ത്താവ് നൂര്‍ അഹമ്മദ്.

Post a Comment

0 Comments