കനത്ത മഴ:സംസ്‌ഥാനത്ത്‌ 6 ജില്ലകളിൽ റെഡ് അലർട്ട്തിരുവനന്തപുരം:സംസ്ഥാനത്ത്‌ ശനിയാഴ്‌ച്ച വരെ ശക്തമായ മഴ തുടരുന്നതിനാല്‍ ആവശ്യമായ നടപടിയെടുക്കാനും അതീവ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം. അടുത്ത 24 മണിക്കുറിനുള്ളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വര കനത്ത മഴ ചെയ്യാനാണ്‌ സാധ്യത .20 സെന്റീമീറ്റര്‍ വരെ കനത്ത അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊതു അനൌണ്‍സ്‌മെന്റ്‌ നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങൾ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം. ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം.

ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അടിയന്തര ഘട്ടത്തില്‍ ഉടന്‍ പ്രതികരണ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കുവാന്‍ സജ്ജരായി ഉണ്ടാകണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയോര മേഖലയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സ്ജ്ജമ്മാക്കുക.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയിലേക്കുള്ള യാത്ര പൊലീസ്‌ നിയന്ത്രിക്കണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ഡിടിപിസി മുഖാന്തരം നടപടി സ്വീകരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ അവിടങ്ങളില്‍ ജനങ്ങള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍ കരുതല്‍ എടുക്കണം.

Post a Comment

0 Comments