ആരോഗ്യ കേരളം പുരസ്കാരം; ജില്ലാതലത്തിൽ നരിക്കുനി, മേപ്പയ്യൂർ പഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടികോഴിക്കോട്:ആരോഗ്യ കേരളം ജില്ലാതല പുരസ്കാരം നരിക്കുനി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തും, മേപ്പയ്യൂർ രണ്ടാം സ്ഥാനവും, ഏറമല മൂന്നാം സ്ഥാനവും നേടി. ആരോഗ്യ– ശുചിത്വ മേഖലകളിൽ നടപ്പാക്കിയ മാതൃകാ പദ്ധതികൾക്കാണ് അവാർഡ്. ഒന്നാം സ്ഥാനത്തിൻ അഞ്ചു ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിൻ മൂന്നു ലക്ഷവും, മൂന്നാം സ്ഥാനത്തിൻ രണ്ടു ലക്ഷവുമാണ് സമ്മാനത്തുക. ഇൻഫർമേഷൻ കേരള മിഷ​ന്റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ. ഓൺലൈൻ റിപ്പോർട്ടിങ്, ഫീൽഡ് തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

പ്രതിരോധ– ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധികളെ അകറ്റി നിർത്താനായതിലൂടെയാണ് ജില്ലാതലത്തിൽ നരിക്കുനി പഞ്ചായത്ത് അംഗീകാരം നേടിയെടുക്കാനായത്. കഴിഞ്ഞ വർഷം ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പകർച്ചവ്യാധികൾ ഇവിടെ നിയന്ത്രണവിധേയമായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും സംയുക്തമായി പരിശോധനകൾ നടത്തി വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. കടകളിൽ നൽകുന്ന വെള്ളം മാലിന്യ മുക്തമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. ഇതിലൂടെ മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികളെ തടയാനായി. മറുനാടൻ തൊഴിലാളികുടെ താമസകേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തി. സ്കൂളുകളിൽ ശുചിത്വം ഉറപ്പു വരുത്തുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടത്തി. വ്യാപാരികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരെ ഏകോപിപ്പിച്ചാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പദ്ധതികൾ നടപ്പാക്കിയത്. പകർച്ചപ്പനികളെ നിയന്ത്രിക്കുന്നതിൽ ഇത് ഏറെ ഗുണകരമായി.

logo credit:www.arogyakeralam.gov.in

Post a Comment

0 Comments