കട്ടിപ്പാറ ഉരുൾപൊട്ടൽ: നഫീസക്കു വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും പുനരാംരംഭിച്ചു


കോഴിക്കോട്​: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ കരിഞ്ചോല അബ്​ദുറഹ്മാ​​​​​​​ന്റെ ഭാര്യ നഫീസക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. ഹസ​​​​​​​ന്റെ ഭാര്യ ആസ്യയെ ഇന്നലെ ക​ണ്ടെത്തിയിരുന്നു. 13 ​പേരു​ടെ മൃതദേഹമാണ്​ ഇതുവ​രെ ക​ണ്ടെത്തിയത്​ നഫീസക്ക്​ വേണ്ടിയുള്ള തെരച്ചിലിന്​ റെഡാര്‍ സ്​കാനിങ്​ സംവിധാനം ഉപയോഗപ്പെടുത്തും.

അതേസമയം, കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധ സംഘടനാ ലീഡര്‍മാരുടെയും യോഗം തിങ്കളാഴ്ച രാവിലെ 9 മണിക്കും സര്‍വകക്ഷിയോഗം പകല്‍ രണ്ട് മണിക്കും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് കാരാട്ട് റസാക്ക് എം.എല്‍.എ അറിയിച്ചു.

Post a Comment

0 Comments