സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡ് ജില്ലാ ഭരണകൂടത്തിന്



കോഴിക്കോട്:പൊതുജന പങ്കാളിത്തത്തിൽ അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ജില്ലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പ്രവർത്തന മികവിനുമുള്ള അംഗീകാരമായി ജില്ലാ ഭരണകൂടത്തിന് സ്കോച്ച് ഗ്രൂപ്പിന്റെ ഓർഡർ ഓഫ് മെറിറ്റ് അവാർഡ്. ഇന്റേൺഷിപ്പ് പ്രോഗ്രാം, കാമ്പസ് ഓഫ് കോഴിക്കോട് പദ്ധതി, സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ.കൾ, തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടം കോഴിക്കോട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സ്കോച്ച് ഗ്രൂപ്പ് അധികൃതരിൽനിന്ന്‌ കളക്ടർ യു.വി.ജോസ് പുരസ്കാരം ഏറ്റുവാങ്ങി.

മനുഷ്യശേഷിയും വിഭവങ്ങളും സമന്വയിപ്പിച്ച് സാങ്കേതികവിദഗ്ധരുടെയും പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിച്ചത് കണക്കിലെടുത്താണ് കോഴിക്കോട് ജില്ലാഭരണകൂടത്തിനെ പുരസ്കാരത്തിന് പരിഗണിച്ചത്. ജില്ലയിൽ ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ക്യാമ്പുകൾ, കനോലി കനാൽ നവീകരണത്തിന്റെ ഭാഗമായുള്ള സർവേ, സീറോ വേസ്റ്റ് കോഴിക്കോട്, ഭിന്നശേഷിക്കാരുടെയും മറ്റ് പാർശ്വവത്കൃത ജനവിഭാഗങ്ങളുടെയും പ്രശ്നപരിഹാരത്തിനുള്ള കൈയെത്തും ദൂരത്ത് തുടങ്ങിയ വിവിധ പദ്ധതികളുടെ പ്രവർത്തനമികവാണ് മെറിറ്റ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.

Post a Comment

0 Comments