നിപ വൈറസ് ഭീതി: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു


കോഴിക്കോട്: നിപവൈറസ് ഭീതി കാരണം ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ജില്ലയിലെ ഭാഗങ്ങളിൽനിന്നും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. നാട്ടുകാർ പുറത്തിറങ്ങാത്തതും നിപ വൈറസിനെ കുറിച്ച് ശരിയായ ധാരണയില്ലാത്തതും തൊഴിലാളികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാർത്തകളും, വാർത്ത മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളും നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയാണ്. പ്രദേശത്തുനിന്നുള്ള കൂട്ടയ മടങ്ങിേപ്പാക്കോടെ ബസ്, ഒട്ടോ എന്നിവയുടെ വരുമാനത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.  ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട വിധത്തിലുള്ള ബോധവത്കരണം നടത്തി തൊഴിൽ വിദഗ്ധരായ ഇതരസംസ്ഥാനക്കാർ നാട്ടിലേക്ക് മടങ്ങുന്നത് നിയന്ത്രിച്ചിെല്ലങ്കിൽ നിർമാണമേഖല സ്തംഭിക്കും.

Post a Comment

0 Comments