സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സിവറേജ്, സെപ്‌റ്റേജ് സംവിധാനം ഒരുക്കും;നിര്‍ദേശങ്ങള്‍ തയ്യാറാക്കി നൽകാൻ ഉന്നതതല സമിതി


തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാ പ്രധാന നഗരങ്ങളിലും മലിനജലം സംസ്‌കരിക്കുന്നതിനുളള സിവറേജ് സംവിധാനവും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് സെപ്‌റ്റേജ് സംവിധാനവും ഒരുക്കുന്നതിനുളള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. പരിസ്ഥിതി, ജലവിഭവം, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനും ഉള്‍പ്പെടുന്നതാണ് സമിതി.

സെപ്‌റ്റേജ്, സിവറേജ് സംവിധാനം ഇല്ലാത്തതുകൊണ്ട് നദികളും മറ്റു ജലാശയങ്ങളും മലിനമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ മന്ത്രിമാരായ കെ ടി ജലീല്‍, മാത്യു ടി തോമസ്, റവന്യുപരിസ്ഥിതി ആഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു.

Post a Comment

0 Comments