കോഴിക്കോട്: ജില്ലയിൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.ജയശ്രീ അറിയിച്ചു. അഴിയൂരിൽ ഒരു മരണമടക്കം മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊതുകുജന്യ രോഗമാണ് ജപ്പാൻ ജ്വരം. കടുത്ത പനി, കഠിനമായ തലവേദന, ഛർദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, തളർച്ച, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തക്ക സമയത്ത് രോഗനിർണയം നടത്തി ചികിത്സിച്ചാൽ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാം. കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക, കൊതുകളെ നശിപ്പിക്കുക, പരിസര ശുചീകരണം നടത്തുക, കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
0 Comments