നന്മണ്ടയ്ക്കു റോഡിൽ സ്വന്തം വിലാസം: KL 76; ആർടിഒ ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 6-ന്
നന്മണ്ട:സർക്കാർ പുതുതായി അനുവദിച്ച സബ് ആർടിഒ ഓഫിസ് 6-നു രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. എക്സൈസ് റേഞ്ച് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലാണ് ആർടിഒ ഓഫിസ്. കെഎൽ 76 റജിസ്ട്രേഷൻ നമ്പരാണു നന്മണ്ടക്ക് അനുവദിച്ചിട്ടുള്ളത്. ജോയിന്റ് ആർടിഒയും 2 എംവിഐമാരും അടക്കം 12 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള പരിശോധനാ ഗ്രൗണ്ട് അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിരക്കിലാണ് അധികൃതർ. ഉദ്ഘാടനത്തിനു സ്വാഗതസംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കുണ്ടൂർ ബിജു (ചെയർ), കെ.ആർ. സുരേഷ് കുമാർ (കൺ), ടി. ഫൈസ്‍ (ട്രഷ).

Post a Comment

0 Comments