PSC updates: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 4-ന്



തിരുവനന്തപുരം:കാറ്റഗറി നമ്പര്‍ 363/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്  തസ്തികയിലേയ്ക്ക് 2018 ജൂലൈ 4 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ തിരുവനന്തപുരം  ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 ഒഎംആര്‍ പരീക്ഷ


 കാറ്റഗറി നമ്പര്‍ 332/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ്  തസ്തികയ്ക്ക്  2018 ജൂണ്‍ 5 ന് നടത്താനിരുന്ന പരീക്ഷ 2018 ജൂണ്‍ 27 നും,
 കാറ്റഗറി നമ്പര്‍ 541/2017 പ്രകാരം ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികകള്‍ക്ക്  2018 ജൂണ്‍ 7 ന് നടത്താനിരുന്ന പരീക്ഷ 2018 ജൂണ്‍ 28 നും,
 കാറ്റഗറി നമ്പര്‍ 2/2017 പ്രകാരം ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ്) തസ്തികയ്ക്ക്  2018 ജൂണ്‍ 13 ന് നടത്താനിരുന്ന പരീക്ഷ 2018 ജൂണ്‍ 29 നും,
 കാറ്റഗറി നമ്പര്‍ 486/2016 പ്രകാരം ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എന്‍സിഎധീവര), കാറ്റഗറി നമ്പര്‍ 356/2017 (എന്‍.സി.എ.എസ്.സി), കാറ്റഗറി നമ്പര്‍ 357/2017 (എന്‍.സി.എ.ഈഴവ/ബില്ലവ/തിയ്യ), 358/2017 (എന്‍.സി.എ.ഒ.ബി.സി), 423/2017 (എന്‍.സി.എ.ഹിന്ദു നാടാര്‍), തസ്തികകള്‍ക്കും, കാറ്റഗറി നമ്പര്‍ 535/2017 പ്രകാരം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയുടെയും പൊതുപരീക്ഷ  2018 ജൂണ്‍ 30 നും,
 കാറ്റഗറി നമ്പര്‍ 191/2017, കാറ്റഗറി നമ്പര്‍ 201/2017 (എന്‍.സി.എ.എസ്.സി.), കാറ്റഗറി നമ്പര്‍ 202/2017 (എന്‍സിഎഎല്‍സി/എഐ.), കാറ്റഗറി നമ്പര്‍ 203/2017 (എന്‍സിഎ.മുസ്ലീം),  പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയ്ക്ക് 2018 ജൂലൈ 5 നും  രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാറ്റിവയ്ക്കപ്പെട്ട പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പരുകള്‍ക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.


 ഒറ്റത്തവണ വെരിഫിക്കേഷന്‍


 കാറ്റഗറി നമ്പര്‍ 428/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മൈക്രോബയോളജി തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 3, 4 തീയതികളിലും
 കാറ്റഗറി നമ്പര്‍ 73/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്റോറളജി തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂണ്‍ 25, 26 തീയതികളിലും,
 കാറ്റഗറി നമ്പര്‍ 198/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക്‌സ് (ഒന്നാം എന്‍സിഎവിശ്വകര്‍മ്മ) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂണ്‍ 27 നും, പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.
 കാറ്റഗറി നമ്പര്‍ 454/2016 പ്രകാരം കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാത്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 2018 ജൂലൈ 2 ന് കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

 ഇന്റര്‍വ്യൂ


 തിരുവനന്തപുരം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 536/2013 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ പിടിഎച്ച്എസ്എ(അറബിക്) തസ്തികയ്ക്ക് 2018 ജൂണ്‍ 29 ന് തിരുവനന്തപുരം പിഎസ്‌സി ജില്ലാ ഓഫീസില്‍ വച്ചും,
 കാറ്റഗറി നമ്പര്‍ 4/2015 പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് 2018 ജൂണ്‍ 6, 7, 8 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ജൂലൈ 4, 5, 6 തീയതികളില്‍ കോഴിക്കോട് പിഎസ്‌സി മേഖലാ ഓഫീസില്‍ വച്ചും,

 കാറ്റഗറി നമ്പര്‍ 155/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (റേഡിയോതെറാപ്പി) എന്‍.സി.എ.ധീവര തസ്തികയ്ക്ക് 2018 ജൂലൈ 4 നും, കാറ്റഗറി നമ്പര്‍ 609/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ല്കചറര്‍ ഇന്‍ വീണ (എന്‍.സി.എ.മുസ്ലീം) തസ്തികയ്ക്കും, കാറ്റഗറി നമ്പര്‍ 495/2016 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍) എന്‍സിഎഎസ്‌സി തസ്തികയ്ക്കും 2018 ജൂലൈ 12 നും   പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു.

 വകുപ്പുതല  വാചാപരീക്ഷ

 കേരള ജനറല്‍ സര്‍വ്വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ (2017 സെപ്റ്റംബര്‍) ഭാഗമായുള്ള വാചാ പരീക്ഷ 2018 ജൂണ്‍ 29 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.

 പൊതു അറിയിപ്പ്
 12.10.2017 ലെ അസാധാരണ ഗസറ്റില്‍ 14 ജില്ലകളിലും വിജ്ഞാപനം ചെയ്തിരുന്ന എന്‍സിസി/സൈനിക ക്ഷേമവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) കാറ്റഗറി നമ്പര്‍ 385/2017 തസ്തികയുടെ വിജ്ഞാപനത്തിന്റെ അവസാന തീയതി വരെ (15.11.2017) മിലിട്ടറി ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ബിരുദം നേടിയ കാരണത്താല്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കു ന്നതിനായി കമ്മിഷന്റെ വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ 14.06.2018 മുതല്‍ 28.06.2018 വരെ (15 ദിവസം) ഒണ്‍ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

More Information: https://drive.google.com/file/d/1MuWwAFWcCeHrKJkylF4HDx_8A6pA9NSH/view

Post a Comment

0 Comments