ബാലുശേരി ബസ് സ്റ്റാൻഡ് നവീകരണം: ബസുകൾക്ക് യാത്രക്കാരെ കയറ്റാൻ പുതിയ ക്രമീകരണം


കോഴിക്കോട്:ബാലുശേരി ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങുന്നതിനാൽ യാത്രക്കാരെ കയറ്റുന്നതിന് ബസുകൾക്ക് പുതിയ ക്രമീകരണം ഏർപ്പെടുത്തി. താമരശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്ന ബസുകൾ കെഎസ്എഫ്ഇക്കു മുൻവശവും താമരശേരിയിലേക്ക് പോകുന്ന ബസുകൾ അർബൻ ബാങ്കിനു എതിർ വശവും നിർത്തി ആളുകളെ കയറ്റണം.

നന്മണ്ട, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ അറോമക്ക് മുൻവശം നിർത്തണം. കോഴിക്കോട് ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ നന്മണ്ട 13, 14 എന്നിവിടങ്ങളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പനായി മുക്ക് വഴിയും തിരിച്ചും പോകേണ്ടതാണ്.

കൊയിലാണ്ടി ഭാഗത്തു നിന്ന് താമരശേരി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ബ്ലോക്ക് റോഡിലേക്ക് തിരി‍ഞ്ഞ് മഞ്ഞപ്പാലം കോട്ടനട വഴി അറപ്പീടിക ഭാഗത്തു കൂടി പോകണം. താമരശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും അറപ്പീടികയിൽ നിന്ന് ഇതു വഴി പോകണമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. സുഷീർ അറിയിച്ചു.

Post a Comment

0 Comments