ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കാൻ നമുക്കും പങ്കാളികളാവാം: കലക്ടർ യു.വി ജോസ്



കോഴിക്കോട്:ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കാനുള്ള പരിശ്രമത്തിൽ നമുക്കും പങ്കാളികളാവാമെന്ന് കലക്ടർ യു.വി ജോസ്. കോഴിക്കോട് ജില്ലാഭരണകൂടം നൽകുന്ന സഹായത്തിൽ നിരവധി അത്യാവശ്യ സാധനങ്ങൾ ആവശ്യമുണ്ട്. നൽകാൻ താൽപര്യമുള്ളവർ 2 ദിവസത്തിനുള്ളിൽ മാനാഞ്ചിറയിലുള്ള ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ (DTPC)  ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ സാധനങ്ങൾ കൈമാറാവുന്നതാണെന്നും കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ആലപ്പുഴ, കോട്ടയം ജില്ലകളിൽ  വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള   സർക്കാരിൻ്റെ പരിശ്രമങ്ങളിൽ  കോഴിക്കോട് ജില്ലാഭരണകൂടവും പങ്കാളികളാവുകയാണ്. വെള്ളപ്പൊക്കബാധിത മേഖലകളിലെ ആവശ്യങ്ങൾ അനവധിയാണെങ്കിലും ജില്ലകളിൽ  വളരെ അത്യാവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.  അത് ഞങ്ങൾ ഇവിടെ കൊടുക്കുന്നു. താഴെ കൊടുത്തിരിക്കുന്ന സാധനങ്ങൾ നൽകാൻ താത് പര്യമുള്ളവർക്ക്   അടുത്ത 2 ദിവസങ്ങൾക്കുള്ളിൽ മാനാഞ്ചിറയിലുള്ള ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ (DTPC)  ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ സാധനങ്ങൾ കൈമാറാവുന്നതാണ്. "

പതിവുപോലെ പണം നമ്മൾ സ്വീകരിക്കുന്നതല്ല.

LIST OF ITEMS REQUIRED

Rava

Atta

Rice Powder

Bottled Water

Milk Powder

Clothes (New)

Edible Oil

Cereals (ധാന്യങ്ങൾ)

Pulses (പയറുവർഗ്ഗങ്ങൾ)

ഫോൺ : 9847736000 "


Post a Comment

0 Comments